പ്രഹസനമാക്കാൻ അനുവദിയ്ക്കില്ല

Friday 25 June 2021 12:00 AM IST

കോട്ടയം: മുട്ടിൽ മരംമുറി അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.എം. ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ നിസ്സാരവത്ക്കരിയ്ക്കുവാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം.എൽ.എ, ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, യു.ഡി.എഫ്. ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായി, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement