അനക്കമറ്റ് കാറ്ററിംഗ് മേഖല: അവരുടെ അടുപ്പുകൾ പുകയുന്നില്ല

Thursday 24 June 2021 9:11 PM IST

കണ്ണൂർ:കൊവിഡിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായി ഒന്നര ലക്ഷത്തോളം കാറ്ററിംഗ് തൊഴിലാളികളും കുടുംബാഗങ്ങളും.വിവാഹങ്ങളിലും മറ്റ് ആഘോഷ പരിപാടികളിലും കൊവിഡ് മാനദണ്ഡ പ്രകാരം കാറ്ററിംഗ് ഒഴിവാക്കിയതോടെയാണ് കഴിഞ്ഞ ഒരു വർഷമായി ഇവരുടെ വരുമാനം പാടെ നിലച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

ക്ഷേമനിധിയിൽ ഉൾപ്പെടുത്തതാണ് ചെറിയ ആശ്വാസം പോലും ഇവർക്ക് നിഷേധിക്കപ്പെട്ടതിന് പിന്നിൽ. അകറ്റി നിർത്താനിടയാക്കി.കാറ്ററിംഗ് ഇല്ലാതായതോടെ മറ്റ് ഉപജീവന മാ‌ർഗം തേടി പോവുകയാണ് ഇവരിൽ പലരും.

എന്നാൽ എന്തെങ്കിലും സംരംഭം ആരംഭിക്കാമെന്ന് കരുതിയാൽ ബാങ്ക് ലോൺ പോലും സമയബന്ധിതമായി ഇവർക്ക് ലഭ്യമാകുന്നില്ല.സഹകരണ ബാങ്കിൽ നിന്നും കേരള ബാങ്കിൽ നിന്നും കാറ്ററിംഗ് വ്യവസായമായി ചെയ്യുന്ന ആളുകൾക്ക് സ്വന്തം ജാമ്യത്തിൽ ലോണുകൾ അനുവദിക്കണമെന്നാണ് മേഖലയിലുള്ളവരുടെ പ്രധാന ആവശ്യം.

പ്രതിസന്ധി കാലത്ത് സഹായിച്ചവർ

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത സംഘടനകളിലൊന്നാണ് ഒാൾ കേരള കാറ്ററിംഗ് അസോസിയേഷൻ (എ.കെ.സി.എ).കമ്മ്യൂണിറ്റി കിച്ചൺ,കെെകഴുകാൻ കേന്ദ്രങ്ങൾ ,കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലവ്യഞജനങ്ങൾ ,പച്ചക്കറികൾ,മാസ്കുകൾ എന്നിവ നൽകി സജീവ പങ്കാളികളായിരുന്നു.കേരളത്തിലെ 14 ജില്ലകളിലായി 2400 ൽ അധികം പേർ സംഘടനയിലുണ്ട്.ഒന്നര ലക്ഷത്തോളം പേർ അനുബന്ധജോലികളും ചെയ്തുവരുന്നുണ്ട്.

ആവശ്യങ്ങൾ ഇവയും

വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും കാറ്ററിംഗിന് അനുവാദം നൽകണം

ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം

വെെദ്യുതി കുടിശ്ശിക തവണ വ്യവസ്ഥയിൽ അടക്കാൻ അനുവദിക്കണം

പ്രത്യേക സാമ്പത്തിക പാക്കേജ്

Advertisement
Advertisement