യോഗത്തോൺ തൃശൂരിലും

Thursday 24 June 2021 10:59 PM IST

തൃശൂർ: ദേശീയ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും സഹകരണത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായ യോഗത്തോണിൽ ജില്ലയും പങ്കുചേർന്നു. യോഗത്തോണിൽ വിവിധ രോഗങ്ങൾ ബാധിച്ചവർക്കും വിവിധ പ്രായക്കാർക്കും വിവിധ അവസ്ഥകളിലുള്ളവർക്കും വീട്ടിലിരുന്ന് ശീലിക്കാവുന്ന യോഗയുടെ രീതികൾ പരിചയപ്പെടുത്തി. സൈക്ലിക് മെഡിറ്റേഷൻ, ശരീരഭാരം കുറയ്ക്കുവാനുള്ള യോഗാഭ്യാസം എന്നിവ യോഗത്തോണിൽ അവതരിപ്പിച്ചു. ഏഷ്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ആയുർവേദ സെന്ററായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ സെന്ററിൽ നിന്നാണ് ജില്ലയിലെ ലൈവ് പരിപാടി നടന്നത്. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ്, ഹോമിയോ വകുപ്പ് ആയുഷ്മാൻ ഭവ പദ്ധതിയിലെ ഡോ. രേഷ്മ, യോഗ ട്രെയിനർ അക്ഷയ, ഭാരതീയ ചികിത്സാ വകുപ്പിലെ ഡോ. റെനി, നാഷണൽ ആയുഷ് മിഷനിലെ ഡോ: അനീജ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement