എന്റെ ഗുരു, എന്റെ മെന്റർ

Friday 25 June 2021 1:20 AM IST

അ​ച്ഛൻ ഒ​രർ​ത്ഥ​ത്തിൽ പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു. പ്ര​കൃ​തി​യു​ടെ​യും ജീ​വി​ത​ത്തി​ന്റെ​യും സം​സ‌്കാ​ര​ത്തി​ന്റെ​യും ഛാ​യാ​ഗ്ര​ഹ​ണ​ത്തി​ന്റെ​യും പാ​ഠ​ങ്ങൾ ഞാൻ അ​വി​ടെ നി​ന്നാ​ണ് മ​ന​സി​ലാ​ക്കി​യ​ത്. ഒ​ന്നും നിർ​ബ​ന്ധി​ച്ചി​രു​ന്നി​ല്ല. താ​ത്പര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളിൽ അ​ഭി​രു​ചി വ​ളർ​ത്താൻ ന​മ്മ​ള​റി​യാ​തെ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി. അ​ച്ഛ​നാ​യി​രു​ന്നു എ​ന്റെ മെ​ന്റർ. മ​റ്റാ​രു​ടെ​യും ശി​ക്ഷ​ണം ഞാൻ തേ​ടി​യി​ല്ല. വീ​ട് ഒ​രി​ക്ക​ലും ഒ​രു ക്ളാ​സ് റൂ​മാ​യി​രു​ന്നി​ല്ല. അ​ച്ച​ട​ക്ക​ത്തി​ന്റെ ചൂ​രൽ​വ​ടി​യു​മാ​യി ഒ​രി​ക്ക​ലും അ​ച്ഛ​നോ അ​മ്മ​യോ പി​റ​കെ വ​ന്നി​ല്ല. പ​ക്ഷേ കാ​ര്യ​ങ്ങൾ അ​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള വാ​തി​ലു​കൾ എ​ന്നും തു​റ​ന്നുത​ന്നു.


ബാ​ല്യ​ത്തിൽ റോ​ള​ക്‌​സ് കാ​മ​റ​യ്ക്ക​ക​ത്തു​കൂ​ടി നോ​ക്കി​യ​പ്പോൾ എ​ല്ലാം ഒ​രു​മാ​തി​രി ചെ​മ്പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. ഡേ ഇ​ഫ​ക്ടി​നു​വേ​ണ്ടി​യു​ള്ള ഫിൽ​റ്റർ ഇ​ട്ട​തി​നാ​ലാ​ണ​തെ​ന്ന് അ​ച്ഛൻ പ​റ​ഞ്ഞു. അ​ച്ഛൻ ന​ന്നാ​യി ചി​ത്രം വ​ര​ച്ചി​രു​ന്നു. അ​മ്മൂ​മ്മ​യിൽ നി​ന്ന് കി​ട്ടിയ പാ​ട​വ​മാ​ണ്.

ഇ​ട​യ്ക്കി​ടെ വീ​ട്ടിൽ ഫ്രെ​യിം ചെ​യ്തു വ​ച്ചി​ട്ടു​ള്ള ഫോ​ട്ടോ​ക​ളി​ലെ പൊ​ടി തു​ട​യ്ക്കാൻ പ​റ​യും. പൊ​ടി തീർ​ന്നാ​ലും വീ​ണ്ടും തു​ട​യ്ക്കാൻ പ​റ​യും. എ​ന്തെ​ങ്കി​ലും പ്ര​ത്യേ​കി​ച്ച് ക​ണ്ടോ​യെ​ന്ന് ചോ​ദി​ക്കും. പ​ട​ത്തി​ന്റെ പ്ര​ത്യേ​ക​ത​കൾ മ​ന​സി​ലാ​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​യി​രു​ന്നു അ​തെ​ന്ന് മ​ന​സി​ലാ​യി.
ശ​രി​ക്കും കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ ഫോ​ട്ടോ​ഗ്രഫി​യിൽ കൗ​തു​കം വ​ള​രു​ക​യാ​യി​രു​ന്നു.
ന​മ്മു​ടെ സം​സ്കാ​രം, ന​മ്മു​ടെ രാ​ജ്യം, ന​മ്മു​ടെ കേ​ര​ളം,​ ന​മ്മു​ടെ സെൻ​സി​ബി​ലി​റ്റി (​സം​വേ​ദ​ന​ക്ഷ​മ​ത) ഇ​തി​ലൊ​ക്കെ അ​ച്ഛൻ ഊ​റ്റംകൊ​ണ്ടി​രു​ന്നു. കേ​രള കൾ​ച്ചർ അ​ഭി​മാ​ന​മായി എ​ടു​ത്തു. എ​നി​ക്ക് ല​ഭി​ച്ച സെൻ​സി​ബി​ലി​റ്റി അ​ച്ഛ​നിൽ നി​ന്നു പ​കർ​ന്ന​താ​ണ്. എ​ന്തു ചെ​യ്താ​ലും അ​ത് ന​ല്ല രീ​തി​യിൽ ചെ​യ്യ​ണ​മെ​ന്ന് മാ​ത്രം എ​പ്പോ​ഴും ഉ​പ​ദേ​ശി​ച്ചു. ഞ​ങ്ങൾ മ​ക്കൾ​ക്കെ​ല്ലാം ന​ല്ല വി​ദ്യാ​ഭ്യാ​സം ല​ഭ്യമാക്കാൻ മുൻ​കൈ​യെ​ടു​ത്തു.


അ​ച്ഛ​നിൽ വ​ലിയ മാ​റ്റം ഉ​ണ്ടാ​യ​ത് അ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു. വ​ല്ലാ​ത്ത ഒ​രു മാ​ന​സി​കാ​വ​സ്ഥ​യി​ലാ​യി. അ​പ്പോ​ഴേ​ക്കും പേ​ര​ക്കു​ട്ടി​കൾ അ​ച്ഛ​നു​മാ​യി വ​ലിയ തോ​തിൽ അ​ടു​പ്പ​ത്തി​ലാ​യി. അ​മ്മ​യു​ടെ വേർ​പാ​ട് സൃ​ഷ്ടി​ച്ച ശൂ​ന്യ​ത​യ്ക്കു പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ലും അ​തൊ​രു ആ​ശ്വാ​സ​മാ​യി മാ​റി.

കോ​ളേ​ജി​ലൊ​ക്കെ പ​ഠി​ക്കു​മ്പോൾ അ​മേ​രി​ക്കൻ സി​നി​മാ​ട്ടോ​ഗ്രാ​ഫർ എ​ന്ന അ​മേ​രി​ക്കൻ സൊ​സൈ​റ്റി ഒ​ഫ് സി​നി​മാ​ട്ടോ​ഗ്രാ​ഫേ​ഴ്സി​ന്റെ (​എ.​എ​സ്.​സി) മു​ഖ​പ്ര​സി​ദ്ധീ​ക​ര​ണം അ​ച്ഛൻ കൊ​ണ്ടു​വ​രും. മേ​ശ​പ്പു​റ​ത്തി​ടും. എ​ടു​ത്തു​നോ​ക്കാൻ വേ​ണ്ടി​യാ​ണ​ത്. ഫോ​ട്ടോ​ഗ്ര​ഫി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ​ത്. അ​ന്ന് സ​ന്തോ​ഷ് ശി​വൻ എ.​എ​സ്.​സി എ​ന്ന് പേ​രെ​ഴു​തി സൈൻ ചെ​യ്യു​മ്പോൾ അ​ച്ഛൻ പ​റ​യും ഇ​തൊ​രു ത​മാ​ശ​യ​ല്ല,​ ശ​രി​ക്കു പ്ര​യ​ത്നി​ക്ക​ണം. പി​ന്നീ​ട് എ.​എ​സ്.​സി​യു​ടെ 92 വർ​ഷ​ത്തെ ച​രി​ത്ര​ത്തിൽ അം​ഗ​ത്വം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി മാ​റി​യ​പ്പോൾ വ​ലിയ അ​ഭി​മാ​നം തോ​ന്നി. അ​ച്ഛൻ നൽ​കിയ പ്രേ​ര​ണ​യോർ​ത്തു.
ഒ​രു പ്ര​ത്യേക വ്യ​ക്തി​ത്വ​മാ​ണ് അ​ച്ഛ​ന്റേ​ത്. യാ​ത്ര പോ​കു​മ്പോൾപോ​ലും കു​ടും​ബ​ത്തെ ഒ​പ്പം കൂ​ട്ടാൻ ശ്ര​മി​ച്ചു. രാ​ഷ്ട്രീയ - സാ​ഹി​ത്യ - സി​നി​മാ മേ​ഖ​ല​ക​ളിൽ അ​ച്ഛ​ന് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത സൗ​ഹൃ​ദ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​തു​പ​യോ​ഗി​ച്ച് വ​ലിയ നേ​ട്ട​ങ്ങൾ വേ​ണ​മെ​ങ്കിൽ സ്വ​ന്ത​മാ​ക്കാ​മാ​യി​രു​ന്നു. പ​ക്ഷേ ഒ​രി​ക്ക​ലും ആ വ​ഴി​ക്കു പോ​യി​ല്ല. ഫോ​ട്ടോ​ഗ്ര​ഫി കേ​ര​ള​ത്തിൽ അ​ത്ര വ​ലിയ രീ​തി​യിൽ വ​ള​രാ​ത്ത കാ​ല​ത്താ​ണ് അ​ച്ഛൻ ഇ​തൊ​ക്കെ ചെ​യ്ത​ത്. ആ വ​ലിയ ലോ​ക​ത്ത് പി​ച്ച​വ​ച്ച് വ​ള​രാൻ ക​ഴി​ഞ്ഞ​താ​ണ് എ​ന്റെ ഭാ​ഗ്യം.

Advertisement
Advertisement