ഇനി ചെറിയ കളികളില്ല,​ അടിമുടി മാറ്റങ്ങളുമായി വിൻഡോസ് 11 അവതരിച്ചു

Friday 25 June 2021 7:20 AM IST

അടിമുടി മാറ്റങ്ങളുമായി മൈക്രോസോഫ്ട് വിൻഡോസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിച്ചു. വെർച്വൽ ഇവന്റിലൂടെയാണ് വിൻഡോസ് 11 മൈക്രോസോഫ്ട് അവതരിപ്പിച്ചത്. പ്രധാന എതിരാളികളായ ആപ്പിളിന്റെ മാക് ഒ.എസിനും ഗൂഗിളിന്റെ ആൻഡ്രോയ്‌ഡ് ഒ.എസിനോടും ഒപ്പത്തിനൊപ്പം നിൽക്കുന്ന വിധമാണ് വിൻഡോസ് 11 അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് പരമാവധി വലിപ്പം കുറച്ചും, പ്രവർത്തന വേഗത കൂട്ടിയും, ഊർജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഒ,​എസിന്റെ രൂപകല്പന. . വിൻഡോസിന്റെ ഡെസ്‌ക്ടോപ് രൂപകല്‌പനയിലാണ് പ്രധാനമ മാറ്റങ്ങൾ. ടാസ്‌ക്ബാർ, വിഡ്ജറ്റുകൾ, വിൻഡോസ് മെനു, സ്റ്റാർട്ട് അപ്പ് ടോൺ തുടങ്ങിയവയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ടച്ച് സ്‌ക്രീൻ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം,​ . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡിസൈനിംഗ്വീ,​ വീഡിയോ എഡിറ്റിംഗ് പോലുള്ള ആവശ്യങ്ങൾക്കുമായി മികച്ച ഗ്രാഫിക്‌സ് പിന്തുണയും സോഫ്ട് വെയർ പിന്തുണയും വിൻഡോസ് 11 ഓഎസ് ഉറപ്പുനൽകുന്നു.


ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ്‌സ്റ്റോർ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്ട് സ്റ്റോറും ഉൾപ്പെടുത്തിയിട്ടുണ്ട്.. വിവിധ ആവശ്യങ്ങൾക്കായി വിൻഡോസ് ആപ്പുകൾ നിർമിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും. ടിക് ടോക്ക് പോലുള്ള മൊബൈൽ ആപ്പുകളും വിൻഡോസ് 11 ൽ ഉപയോഗിക്കാൻ കഴിയും. . ഇതുവരെ പുറത്തിറങ്ങിയവയിൽ ഏറ്റവും സുരക്ഷിതമായ വിൻഡോസ് ഓഎസ് ആയിരിക്കും ഇതെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Advertisement
Advertisement