കുടിവെള്ളപദ്ധതി പൂർത്തിയാക്കണം

Saturday 26 June 2021 1:34 AM IST

കടനാട് : നീലൂർ കേന്ദ്രമായുള്ള കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് കടനാട് പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം. മീനച്ചിൽ താലൂക്ക് മേഖലയിലെ നിരവധി പഞ്ചായത്ത് മേഖലകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ആവശ്യമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കടനാട് പഞ്ചായത്ത് കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് സെൻ സി പുതുപ്പറമ്പിൽ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement