1134 പേര്‍ക്ക് കൂടി കൊവിഡ്: 1133 രോഗമുക്തര്‍

Friday 25 June 2021 10:46 PM IST

തൃശൂർ: 1134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1133 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,023 ആണ്. തൃശൂർ സ്വദേശികളായ 115 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.66% ആണ്. 8,304 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1,124 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 02 ആൾക്കും, 05 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പോസിറ്റിവിറ്റി നിരക്ക് 13.66%

ചികിത്സയിൽ കഴിയുന്നവർ

ഗവ. മെഡിക്കൽ കോളേജിൽ 138
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 716
സർക്കാർ ആശുപത്രികളിൽ 257
സ്വകാര്യ ആശുപത്രികളിൽ 335
ഡോമിസിലിയറി കെയർ സെന്ററുകളിൽ 741
വീടുകളിൽ 5,702

വാക്‌സിൻ സ്വീകരിച്ചവർ 8,76,324

തൃശൂർ: ഇതുവരെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് 8,76,324 പേരും രണ്ടാം ഡോസ് 2,30,715 പേരും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 46,886 പേർ ഫസ്റ്റ് ഡോസും 39,822 പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളിൽ അത് 37,846 ഉം 25,032ഉം ആണ്. 45 വയസ്സിന് മുകളിലുള്ളവരിൽ യഥാക്രമം 6,70,013 ഉം 1,65,306ഉം ആണ്.

കൊവിഡ് പരിശോധന ഇന്ന്

തൃശൂർ: പുന്നയൂർക്കുളം, തോളൂർ, പുത്തൂർ, പുന്നയൂർ, ഒല്ലൂർ, വേളാങ്കല്ലൂർ, കയ്പമംഗലം, പടിഞ്ഞാറെ വെമ്പല്ലൂർ, തളിക്കുളം, വളളത്തോൾ നഗർ, കുഴൂർ, അയ്യന്തോൾ, പൂക്കോട് എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ലാബുകൾ വഴി സൗജന്യമായി കൊവിഡ് 19 പരിശോധന നടത്തും.

Advertisement
Advertisement