വനിതാകമ്മിഷന്റെ ഇടപെടലുകൾ പരാതിക്കാർക്ക് ആശ്വാസം നൽകുന്നതാവണം

Saturday 26 June 2021 12:53 AM IST

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച എം.സി. ജോസഫൈൻ പറ്റിയ തെറ്റ് പാർട്ടി സെക്രട്ടേറിയറ്റിൽ ഏറ്റുപറഞ്ഞതായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി വെളിപ്പെടുത്തി. വനിതാ കമ്മിഷൻ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കുള്ള അവസാനത്തെ അത്താണിയാണ്. മനുഷ്യത്വവും സൗഹാർദ്ദവും പാർട്ടിയിൽ ഏറെ പ്രധാനമാണ്. പാർട്ടിയിൽ സീനിയറായാലും ജൂനിയറായാലും പെരുമാറുന്നതിന് ഒരു രീതിയുണ്ട്. നിസ്സഹായരും അശരണരുമായ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. അവരോട് മാന്യമായും അന്തസ്സോടെയും പെരുമാറേണ്ടതുണ്ടെന്നും ശ്രീമതി പറഞ്ഞു.

Advertisement
Advertisement