ഇന്ത്യാ-ചൈന അതിർത്തി ഏകോപന ചർച്ച

Saturday 26 June 2021 12:10 AM IST

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉപദേശക ഏകോപന പ്രവർത്തക സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

നയതന്ത്ര-സൈനിക തലങ്ങളിൽ ചർച്ചകളും ആശയവിനിമയവും തുടരാനും അതിർത്തിയിലെ സമാധാനം നിലനിറുത്താനും ചർച്ചകളിൽ ധാരണയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തിയിൽ നിന്ന് കൂടുതൽ സൈന്യങ്ങളെ പിൻവലിക്കുന്നത് ചർച്ച ചെയ്യാൻ അതിർത്തി കമാൻഡർമാരുടെ 12-ാമത് കൂടിക്കാഴ്ച ഉടൻ നടത്താനും ധാരണയായി.

Advertisement
Advertisement