മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

Sunday 27 June 2021 12:00 AM IST

കൊല്ലാട് : പെട്രോള്‍ ഡീസൽ വില 100 രൂപയിൽ എത്തിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മറ്റിയുടെ നേത്യതത്തിൽ 100 മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാന സർക്കാർ നികുതി കുറച്ച് ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സഹായിക്കണമെന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാക്യഷ്ണന്‍ എം.എൽ.എ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സിബി ജോണ്‍ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ജില്ലാ പഞ്ചായത്തംഗം വൈശാഖ് പികെ, പഞ്ചായത്തംഗങ്ങളായ പി.ജി അനിൽകുമാർ, ജയന്തി ബിജു എന്നിവർ നേതൃത്വംനല്‍കി .

Advertisement
Advertisement