ലോക്ക് അഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല; നടുവൊടിഞ്ഞ് ടൂറിസ്റ്റ് ബസ് വ്യവസായം

Saturday 26 June 2021 9:27 PM IST

കണ്ണൂർ:കൊവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ് കോൺട്രാക്ട് കാര്യേജ് ബസ്സ് മേഖല.2020 ജനുവരി മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ടൂറിസ്റ്റ് ബസ് വ്യവസായം അപ്പാടെ തകർന്നടിഞ്ഞുകിടക്കുകയാണ്. .2020 ജൂൺ മാസം മുതൽ ലോക്ക്ഡൗൺ പിൻവലിച്ച് പൊതുഗതാഗതം തുറന്നുകൊടുത്തെങ്കിലും ടൂറിസംമേഖലയിലെ നിയന്ത്രണം കാരണം ടൂറിസ്റ്റ് ബസുകൾ റോഡിലിറങ്ങിയിട്ടില്ല.

ടൂറിസവും മറ്റ് അനുബന്ധ മേഖലയും അടച്ച് പൂട്ടിയതോടെ കോൺട്രാക്ട് കാര്യേജ് ബസ് തൊഴിലാളികൾ ജീവിതം മുന്നോട്ടുനീങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്.2011 ഫെബ്രുവരി മാസത്തോടു കൂടി വിനോദസഞ്ചാര മേഖല ഇളവുകളോടെ തുറക്കാനും കല്ല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയത് പ്രതീക്ഷ പകർന്നിരുന്നു. രണ്ട് ലക്ഷം രൂപ വരെ കടമെടുത്ത് ചിലവിട്ടാണ് പലരും ജിഫോം പിൻവലിച്ച് സർവീസ് നടത്താൻ ഇറങ്ങിയത്. അപ്പോഴാണ് കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചത്.85000 രൂപയുടെ ഇൻഷുറൻസ് , 23000 രൂപയുടെ ബാറ്ററി, ടയർ തുടങ്ങിയ ചിലവുകൾ കടുത്ത ബാദ്ധ്യതയാണ് ടൂറിസ്റ്റ് ബസുകൾക്ക് മേലുള്ളത്.

അമിതപലിശയിൽ വലഞ്ഞ്

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പല ബാങ്കുകളും മോട്ടോറിയം, റീ സ്ട്രക്ചർ എന്നീ പേരുകളിൽ അമിത പലിശ ഈടാക്കുന്നതും ഇവർക്ക് തിരിച്ചടിയാവുകയാണ്.18 മാസമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകമമെന്നാണ് ഇവരുടെ ആവശ്യം.ഈ കാലയളവിൽ സർക്കാർ രണ്ട് ക്വാർട്ടർ നികുതി ഇളവാണ് അനുവദിച്ചത്.ജിഫോമിൽ കിടക്കുന്ന ഒാടാത്ത വാഹനങ്ങൾക്ക് നികുതി ഇളവാക്കി തന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിച്ചിട്ടില്ലെന്നും ഉടമൾ പറഞ്ഞു.

അടുത്ത ഒരു വർഷത്തെ നികുതി ഒഴിവാക്കുക, കടം തിരിച്ചടക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സാവകാശം നൽകുക, 'ക്ഷേമനിധി വിഹിതത്തിൽ നിന്നും 20000 രൂപ പലിശ രഹിത വായ്പയായി അനുവദിച്ച് വാഹനങ്ങൾ റേസി ലിറക്കാൻ സഹായിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 29 ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മുതൽ കാസർകോട് വരെ വാഹന ചങ്ങല തീർക്കും-

കെ .അസ് ലം-കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് ജില്ലാ സെക്രട്ടറി

Advertisement
Advertisement