കാറിടിച്ച് പരുക്കേറ്റു

Monday 28 June 2021 12:00 AM IST

കുമരകം : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കുമരകം എട്ടങ്ങാടി ഭാഗത്ത് പൊന്മാൻ തുരത്തിൽ ബൻസിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ ബൻസിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കുമരകം എസ്. ബി.ഐ ശാഖയുടെ മുന്നിൽ ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം. വെെക്കത്തു നിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കെ. എൽ-32 എം. 166 ഹുണ്ടായി ഇയോൺ കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നു.

Advertisement
Advertisement