യു.പിയിൽ 100 സീറ്റുകളിൽ മത്സരിക്കും: ഉവൈസി

Monday 28 June 2021 3:43 AM IST

ലക്നൗ: അടുത്ത വർഷം നടക്കുന്ന യു.പി​ നിയമസഭ തിര​ഞ്ഞെടുപ്പിൽ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന്​ അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സ്ഥാനാർത്ഥി നിർണയ നടപടികൾ ആരംഭിച്ചു.

ഓം പ്രകാശ്​ രാജ്​ഭറിന്റെ ഭാഗിദാരി സങ്കൽപ്​ മോർച (ബി.എസ്​.എം) ഒഴികെ മറ്റൊരു പാർട്ടിയുമായും സഖ്യമില്ലെന്നും ഉവൈസി വ്യക്തമാക്കി.

ബഹുജൻ സമാജ്​ പാർട്ടി അദ്ധ്യക്ഷ മായാവതി എ.ഐ.എം.ഐ.എമ്മുമായി സഖ്യമില്ലെന്ന്​ അറിയിച്ചിരുന്നു​. എ.ഐ.എം.ഐ.എം ആദ്യമായാണ്​ യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​.

Advertisement
Advertisement