ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം

Monday 28 June 2021 1:52 AM IST

തൃശൂർ : ഹിന്ദു ഐക്യവേദി ജില്ലാ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ എസ്.സി, എസ്.ടി മോർച്ച സംസ്ഥാന ചെയർമാൻ പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലൻ പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കുറ്റുമുക്ക് ഭദ്രദീപം കൊളുത്തി. ജില്ലാ സഹ സംഘടനാ സെക്രട്ടറി പി. എൻ അശോകൻ അനുസ്മരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികൾ : രവീന്ദ്രൻ കളരിക്കൽ, പി.കെ സുബ്രൻ (രക്ഷാധികാരി ), ബാലൻ പണിക്കശ്ശേരി (പ്രസിഡന്റ് ), ഇ. ടി. ബാലൻ (വൈ. പ്രസി.), എ. എ ഹരിദാസ് (വർക്കിംഗ് പ്രസി. ), പ്രസാദ് കാക്കശേരി, പി.എൻ അശോകൻ (ജനറൽ സെക്രട്ടറിമാർ ), രാജീവ് ചാത്തംപിള്ളി ( സംഘടനാ സെക്രട്ടറി ), മുരളി മുള്ളൂർക്കര (സഹ സംഘടനാ സെക്രട്ടറി ), വി. മുരളീധരൻ (ട്രഷറർ ), രാജൻ കുറ്റുമുക്ക് (ജോ. ട്രഷറർ), ഹരി മുള്ളൂർ ( സെക്രട്ടറി, മീഡിയ കൺവീനർ ).

Advertisement
Advertisement