ക്രൂ ചെയ്ഞ്ചിംഗ് ട്രിപ്പിൾ സെഞ്ച്വറിയിലേക്ക്

Monday 28 June 2021 2:36 AM IST

കോവളം: വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗിൽ ട്രിപ്പിൾ സെഞ്ച്വറി തികയ്ക്കാൻ ബി.ഡബ്ല്യൂ നൈൽ എന്ന കൂറ്റൻ ടാങ്കർ ഇന്ന് രാവിലെയെത്തും. രാവിലെ 10.30ഓടെ പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽ നിന്ന് മൂന്ന് പേർ ഇറങ്ങുകയും നാല് പേരെ പകരം കയറ്റുകയും ചെയ്യുന്നതോടെ വിഴിഞ്ഞം ഏറ്റവും വേഗത്തിൽ മൂന്നൂറ് തികയ്ക്കുന്ന മൈനർ പോർട്ടുകളിൽ ആദ്യ സ്ഥാനക്കാരനായി വിഴിഞ്ഞം മാറും. 299ാമതായി ഇന്നലെ എത്തിയ എംടി.അൽഅഗൈല ഒരു ദിവസം വിഴിഞ്ഞത്ത് തങ്ങിയ ശേഷം ഇന്ന് മടങ്ങും. പതിനഞ്ച് പേർ ഇന്നലെ കപ്പലിൽ കയറിയെങ്കിലും ഇറങ്ങാനുള്ളവരിൽ അഞ്ചുപേരുടെ കാര്യത്തിൽ തീരുമാനം വൈകിയതാണ് മടക്കയാത്ര താമസിക്കാൻ കാരണം. പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും കൂടുതൽ കപ്പലുകളെ അടുപ്പിച്ചതോടെ അന്താരാഷ്ട്ര ക്രൂ ചേഞ്ചിംഗ് ആന്റ് ബങ്കറ്റിംഗ് ടെർമിനൽ സെന്ററായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement