1,401 പേർക്ക് കൂടി കൊവിഡ്

Monday 28 June 2021 2:46 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,313 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. 1,734 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 10.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇനി 10,737 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. പുതുതായി 2,570 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2,193 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 40,570 ആയി.

Advertisement
Advertisement