സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തണം: ശാസ്ത്രസാഹിത്യ പരിഷത്ത്

Monday 28 June 2021 2:55 AM IST

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം, സംരക്ഷണം, പ്രതിരോധം എന്നീ തലങ്ങളിലൂന്നിയ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ. അനിൽനാരായണര് അദ്ധ്യക്ഷനായി. സംഘടനാരേഖ കേന്ദ്ര നിർവാഹക സമിതി അംഗം സുമ വിഷ്ണുദാസ് അവതരിപ്പിച്ചു. ഐ.ടി മേഖലയിലെ അവതരണം സംസ്ഥാന കൺവീനർ കെ.എസ്. സുധീർ, ശാസ്ത്രഗതി എഡിറ്റർ ബി. രമേഷ്, മാസിക മാനേജിംഗ് എഡിറ്റർ എം. ദിവാകരൻ, എസ്.എൽ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. അനിൽ നാരായണരു (പ്രസിഡന്റ്), ടി. കുമാർ, ബി. ലില്ലി (വൈസ് പ്രസിഡന്റുമാർ), എസ്.എൽ. സുനിൽകുമാർ (സെക്രട്ടറി), അഡ്വ. വി.കെ. നന്ദനൻ, വി. ജിനുകുമാർ (ജോ. സെക്രട്ടറിമാർ), എസ്. രാജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement