പ്രകോപനവുമായി ട്വിറ്റർ, ഭൂപടത്തിൽ ലഡാക്കും കാശ്മീരും ഇല്ല

Monday 28 June 2021 10:59 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​ഐ.​ടി.​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​മാ​യി​ ​ഇ​ട​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​ട്വി​റ്റ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ഭൂ​പ​ടം​ ​തെ​റ്റാ​യി​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു.​ ​വി​വാദമായതോടെ രാത്രി​വൈകി​ ഭൂപടം നീക്കം ചെയ്തു.
കേ​ന്ദ്ര​ ​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളാ​യ​ ​ജ​മ്മു​ ​കാ​ശ്മീ​രും​ ​ല​ഡാ​ക്കും​ ​ഇ​ന്ത്യ​യ്ക്ക് ​പു​റ​ത്ത് ​പ്ര​ത്യേ​ക​ ​രാ​ജ്യ​ങ്ങ​ളാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഭൂ​പ​ട​മാ​ണ് ​ട്വി​റ്റ​ർ​ ​ത​ങ്ങ​ളു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്തിരു​ന്ന​ത്.​ ​ട്വി​റ്റ​ർ​ ​വെ​ബ്സൈ​റ്റി​ലെ​ ​ക​രി​യ​ർ​ ​സെ​ക്ഷ​നി​ലെ​ ​ട്വീ​പ് ​ലൈ​ഫ് ​എ​ന്ന​ ​ടാ​ബി​ന് ​കീ​ഴി​ലാ​ണ് ​ഭൂ​പ​ടം​ ​ദൃ​ശ്യ​മാ​യ​ത്.
രാ​ജ്യ​ത്തി​ന്റെ​ ​ഭൂ​പ​ടം​ ​വി​ക​ല​മാ​ക്കി​യ​ ​ട്വി​റ്റ​റി​നെ​തി​രെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല​ട​ക്കം​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്നു.
ഇ​ത് ​ര​ണ്ടാ​മ​ത്തെ​ ​ത​വ​ണ​യാ​ണ് ​ട്വി​റ്റ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​ഭൂ​പ​ടം​ ​വി​ക​ല​മാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ ​ട്വി​റ്റ​റി​ലെ​ ​ജി​യോ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ലെ​ ​ലേ​ ​ചൈ​ന​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കാ​ണി​ച്ചി​രു​ന്നു.
ഇ​ന്ത്യ​യു​ടെ​ ​പ​ര​മാ​ധി​കാ​ര​ത്തെ​യും​ ​സ​മ​ഗ്ര​ത​യെ​യും​ ​അ​വ​ഹേ​ളി​ക്കാ​നു​ള്ള​ ​ട്വി​റ്റ​റി​ന്റെ​ ​ശ്ര​മം​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യും​ ​ഇ​ന്ത്യ​യു​ടെ​ ​ഭൂ​പ​ടം​ ​തെ​റ്റാ​യി​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തി​നെ​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ച്ചും​ ​കേ​ന്ദ്രം​ ​അ​ന്ന് ​ട്വി​റ്റ​ർ​ ​സി.​ഇ.​ഒ​ ​ജാ​ക്ക് ​ഡോ​ർ​സെ​യ്ക്ക് ​ക​ത്ത് ​അ​യ​ച്ചി​രു​ന്നു.

Advertisement
Advertisement