കൊവിഡ് 1,100, രോഗമുക്തർ 1,594

Tuesday 29 June 2021 2:48 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,594 പേർ രോഗമുക്തരായി. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,227 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,011 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ചുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,097 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,063 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.

Advertisement
Advertisement