വി​മാ​ന​ത്തി​ന്റെ​ ​ടോ​യ്‌​ലെ​റ്റി​ലി​രു​ന്ന് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​വ​ന്ന​​ യു​വ​തി​യുടെ അനുഭവം: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Monday 11 March 2019 3:04 PM IST

കാ​ൻ​ബെ​റ​:​ ​ചി​ല​ ​ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​ക​ഴി​ക്കു​മ്പോ​ഴോ,​ ​വ​സ്ത്രം​ ​ധ​രി​ക്കു​മ്പോ​ഴോ,​ ​സാ​ധ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ഴോ​ ​ഒ​ക്കെ​ ​പ​ല​ർ​ക്കും​ ​അ​ല​ർ​ജി​ ​വ​രാ​റു​ണ്ട്.​ ​പ​ക്ഷേ,​ ​ബ​ദാം​ ​കാ​ര​ണം​ ​വി​മാ​ന​ത്തി​ന്റെ​ ​ടോ​യ്‌​ലെ​റ്റി​ലി​രു​ന്ന് ​യാ​ത്ര​ ​ചെ​യ്യേ​ണ്ടി​വ​ന്ന​ ​ഒ​രു​ ​യു​വ​തി​യു​ടെ​ ​അ​നു​ഭ​വ​മാ​ണ് ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​മീഡിയ ലോ​ക​ത്തെ​ ​ച​ർ​ച്ച.​

കി​ഴ​ക്ക​ൻ​ ​സ​സെ​ക്സി​ൽ​നി​ന്നു​ള്ള​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ലോ​റ​ ​മെ​റി​യ്ക്കാ​ണ് ​അ​ല​ർ​ജി​ ​കാ​ര​ണം​ ​ഇ​ത്ത​ര​മൊ​രു​ ​ദു​ര​വ​സ്ഥ​നേ​രി​ടേ​ണ്ടി​വ​ന്ന​ത്.​ ​ആ​സ്ട്രേ​ലി​യ​യി​ലു​ള്ള​ ​സ​ഹോ​ദ​രി​യെ​ ​സ​ന്ദ​ർ​ശി​ക്കാ​നാ​യാ​ണ് 25​കാ​രി​യാ​യ​ ​ലോ​റ​ ​വി​മാ​ന​ത്തി​ൽ​ ​യാ​ത്ര​ ​തി​രി​ച്ച​ത്.​ ​ത​നി​ക്ക് ​ഇ​ങ്ങ​നെ​യൊ​രു​ ​ആ​രോ​ഗ്യ​പ്ര​ശ്മു​ള്ള​താ​യി​ ​നേ​ര​ത്തെ​ത​ന്നെ​ ​വി​മാ​ന​ക്ക​മ്പ​നി​യെ​ ​അ​റി​യി​ച്ച​താ​ണെ​ന്നും​ ​എ​ന്നാ​ൽ,​​​ ​അ​വ​ര​ത് ​അ​വ​ഗ​ണി​ച്ചു​വെ​ന്നു​മാ​ണ് ​ലോ​റ​ ​പ​റ​യു​ന്ന​ത്.​ ​ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ​ലോ​റ​ ​ത​ന്റെ​ ​അ​നു​ഭ​വം​ ​പ​ങ്കു​വ​ച്ച​ത്.

യാ​ത്ര​ക്കാ​ർ​ക്ക് ​ത​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​ക​പ്പ​ല​ണ്ടി,​​​ ​അ​ണ്ടി​പ്പ​രി​പ്പ്,​​​ ​ബ​ദാം​ ​പോ​ലു​ള്ള​ ​ധാ​ന്യ​വ​ർ​ഗ​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​മെ​ന്നാ​ണ് ​സം​ഭ​വം​ ​പു​റ​ത്താ​യ​തോ​ടു​കൂ​ടി​ ​വി​മാ​ന​ക​മ്പ​നി​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ,​​​ ​പൂ​ർ​ണ​മാ​യും​ ​അ​ല​ർ​ജി​ ​വി​മു​ക്ത​മാ​യ​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഉ​റ​പ്പ് ​ന​ൽ​കാ​നും​ ​അ​വ​ർ​ക്ക് ​ക​ഴി​യു​ന്നി​ല്ല.