ബ്യൂട്ടി പാർലറുകൾ തുറക്കാൻ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന്

Wednesday 30 June 2021 4:14 AM IST

തിരുവനന്തപുരം: രോഗസ്ഥിരീകരണനിരക്കിന്റെ അടിസ്ഥാനത്തിൽ ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും തുറക്കാൻ സർക്കാർ അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചില ജില്ലകളിൽ കടകൾ തുറന്നാൽ ഉദ്യോഗസ്ഥരെത്തി അടപ്പിക്കുകയും അമിത പിഴ ഈടാക്കുകയും ചെയ്യുന്നെന്നാണ് പരാതി. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും തൊഴിൽ, ആരോഗ്യമന്ത്രിമാർക്കും നൽകിയതായി അവർ പറഞ്ഞു. കെ.എസ്.ബി.എ ജില്ലാ പ്രസിഡന്റ് മൂന്നാംമൂട് സുരേന്ദ്രൻ, സെക്രട്ടറി ശ്രീജിത് തില്ലാന, സംസ്ഥാന സെക്രട്ടറി കുളത്തൂർ മണിയൻ, സംസ്ഥാന കമ്മിറ്റിയംഗം സി. സന്തോഷ്, വനിതാകമ്മിറ്റി ട്രഷറർ യമുനാ സുരേഷ്, രവി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement