ശി​വ​ന്റെ​ ​ ഓ​ർ​മ്മ​ക​ളു​മാ​യി ശി​വ​ന​യ​നം,​ ​ ട്രെ​യി​ല​ർ​ ​പൃ​ഥ്വി​രാ​ജ് ​ ഇ​ന്ന് ​ റി​ലീ​സ് ​ചെ​യ്യും

Thursday 01 July 2021 4:30 AM IST

കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​നി​ർ​മ്മി​ച്ച് ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന
ഡോ​ക്യുമെ​ന്റ​റി​ ​ശി​വ​ന​യ​നം​ ​മ​ഹാ​നാ​യ​ ​ശി​വ​ൻ​ ​എ​ന്ന​ ​ക​ലാ​കാ​ര​നു​ള്ള​ ​അ​ഞ്ജ​ലി​യാ​യി​രി​ക്കും

തി​രു​വ​ന​ന്ത​പു​രം.​ ​പ്ര​സ് ​ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ​ ​കു​ല​പ​തി​യും​ ​പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ശി​വ​നെ​ക്കു​റി​ച്ച് ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​നി​ർ​മ്മി​ച്ച് ​മ​ക​നും​ ​രാ​ജ്യാ​ന്ത​ര​ ​പ്ര​ശ​സ്ത​നു​മാ​യ​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഡോ​ക്യുമെ​ന്റ​റി​ ​ശി​വ​ന​യ​ന​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​ന​ട​ൻ​ ​പൃ​ഥ്വി​രാ​ജ് ​ഇ​ന്ന് ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ത​ന്റെ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​രാ​വി​ലെ​ ​എ​ട്ട​ര​ ​മ​ണി​ക്ക് ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​"​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ​ ​ത​നി​ക്ക​റി​യാ​വു​ന്ന​ ​ശി​വ​ൻ​ ​അ​ങ്കി​ളി​നെ​ക്കു​റി​ച്ച് ​സ​ന്തോ​ഷേ​ട്ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഡോ​ക്കു​മെ​ന്റ​റി​യു​ടെ​ ​ആ​ദ്യ​ ​കാ​ഴ്ച​ ​പ്ര​കാ​ശ​നം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ത് ​ത​നി​ക്ക് ​ല​ഭി​ച്ച​ ​പ്രി​വി​ലേ​ജ് ​ആ​യി​ ​കാ​ണു​ന്നു​വെ​ന്ന് ​"​ ​പൃ​ഥ്വി​ ​പ​റ​യു​ന്നു.
ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​ന്ത​രി​ച്ച​ ​ശി​വ​ന്റെ​ ​ക​ല​യും​ ​ജീ​വി​ത​വും​ ​ആ​വി​ഷ്ക​രി​ക്കു​ന്ന​ ​ഈ​ ​ഡോ​ക്യു​മെ​ന്റ​റി​യി​ൽ​ ​എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​രും​ ,​കെ.​എ​സ്.​സേ​തു​മാ​ധ​വ​നും​ ​മു​ത​ൽ​ ​മോ​ഹ​ൻ​ലാ​ലും​ ​മ​ണി​ര​ത്ന​വും​ ​പ്രി​യ​ദ​ർ​ശ​നും​ ​മ​ഞ്ജു​വാ​ര്യ​രും​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​പ്പേ​ർ​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.​ശി​വ​ന്റെ​ ​വ്യ​ക്തി​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​മ​ക്ക​ളാ​യ​ ​സം​ഗീ​തും​ ​സ​ന്തോ​ഷും​ ​സ​ൻ​ജീ​വും​ ​സ​രി​ത​യും​ ​സം​സാ​രി​ക്കു​ന്നു​ണ്ട്. മാ​ദ്ധ്യമ​രം​ഗ​ത്ത് ​പ്ര​തി​ഭ​ ​തെ​ളി​യി​ച്ച​ ​പ്ര​മു​ഖ​രെ​ക്കു​റി​ച്ച് ​മീ​ഡി​യാ​ ​അ​ക്കാ​ഡ​മി​ ​നി​ർ​മ്മി​ക്കു​ന്ന​ ​സീ​രീ​സി​ൽ​ ​ആ​ദ്യ​ത്തേ​താ​ണ് ​ശി​വ​ന​യ​നം.​ ​ഇ​തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ത​ന്റെ​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും​ ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​ ​മാ​ദ്ധ്യമ​ ​പ്ര​വ​ർ​ത്ത​ക​നാ​യ​ ​വി.​എ​സ്.​ രാ​ജേ​ഷാ​ണ് ​ഡോക്യു​മെ​ന്റ​റി​യു​ടെ​ ​എ​ഴു​ത്തും​ ​ഗ​വേ​ഷ​ണ​വും​ ​നി​ർ​വ​ഹി​ച്ച​ത്.​ചി​ത്ര​ത്തി​ന്റെ​ ​ഫൈ​ന​ൽ​ക​ട്ട് ​ശി​വ​ൻ​ ​ക​ണ്ടി​രു​ന്നു.
ഡോ​ക്യു​മെ​ന്റ​റി​ക​ളെ​ല്ലാം​ ​ഒ​രു​മി​ച്ച് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ശി​വ​ന്റെ​ ​വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​ആ​ദ​ര​സൂ​ച​ക​മാ​യി​ ​ഉ​ട​ൻ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​തീ​രു​മാ​നം.​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ശി​വ​ന്റെ​ ​സ​ഞ്ച​യ​ന​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​ട്രെ​യി​ല​ർ​ പു​റ​ത്തു​വി​ടു​ന്ന​ത്.​ ​മീ​ഡി​യാ​ ​അ​ക്കാ​ഡ​മി​ ​ചെയർമാൻ​ ​ആ​ർ.​എ​സ്.​ബാ​ബു​വാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ.​വൈ​കാ​തെ​ ​ത​ന്നെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.

Advertisement
Advertisement