ബാബുവിന്റെ വീട്ടില്‍  വിളയുന്നൂ മാന്ത്രികപ്പഴം

Wednesday 30 June 2021 10:00 PM IST

കുന്നംകുളം : മിറാക്കിള്‍ ഫ്രൂട്ട്‌, ബട്ടര്‍, ഫാന്‍സി പൈനാപ്പിള്‍, റംബൂട്ടാന്‍, നോനി പഴം എന്നിവയെ കൂടാതെ കൊരട്ടിക്കരയിലെ വെള്ളിയാട്ടില്‍ ബാബുവിന്റെ കൃഷിയിടത്തിലെ വേറിട്ട കാഴ്ചയാണ് ഡ്രാഗണ്‍ ഫ്രൂട്ട്‌ എന്ന മാന്ത്രികപ്പഴം. പ്രായം കുറയ്‌ക്കും മാന്ത്രികപ്പഴമെന്ന് പേരുള്ള ഡ്രാഗണ്‍ ഫ്രൂട്ട്‌ കാണാന്‍ നിരവധി പേരാണെത്തുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ പെരുമ്പിലാവ്‌ റേഷന്‍ കട നടത്തുന്ന ബാബു പെരിന്തല്‍മണ്ണയില്‍ നിന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ നൂറില്‍പരം വള്ളികള്‍ വീട്ടിലെത്തിച്ച്‌ വീട്ടുമുറ്റത്തും ടെറസിലുമായി പാകിയത്‌. ഒമ്പത്‌ മാസത്തിന് ശേഷം വള്ളികൾ നിറയെ പൂവിടുകയും കായ്‌ഫലം ഉണ്ടാകുകയും ചെയ്‌തു. കേരളത്തില്‍ വളരെ അപൂര്‍വമായേ ഇത്‌ വിളയാറുള്ളൂ. ഇതിനൊപ്പമുണ്ടാകുന്ന പൂക്കള്‍ രാത്രിയില്‍ വിടരുകയും സൂര്യനുദിക്കുമ്പോള്‍ കൊഴിയുകയും ചെയ്യും. ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ചു മതി. കുറഞ്ഞ അളവില്‍ മാത്രമുള്ള ജലവും ജൈവവളവും മാത്രമേ നൽകേണ്ടൂ. ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. പാകി മുളപ്പിച്ചോ വള്ളിത്തണ്ടുകള്‍ നട്ടോ മാന്ത്രികപ്പഴം വളര്‍ത്തിയെടുക്കാം.

കിലോയ്ക്ക് 200 മുതല്‍ 600 വരെ

പഴത്തിന് മാര്‍ക്കറ്റില്‍ കിലോഗ്രാമിന്‌ ഇരുന്നൂറ് രൂപ മുതല്‍ അറുന്നൂറ് രൂപ വരെ വില വരും. കള്ളിച്ചെടികളെപ്പോലെ ഇലകളില്ലാതെ പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടിയുടെ പഴം കൊണ്ട്‌ മില്‍ക്ക്‌ ഷേക്ക് ഉണ്ടാക്കുമ്പോഴാണ്‌ ഏറെ രുചികരമാകുന്നത്‌. മുട്ടയുടെ ആകൃതിയും ചിതമ്പല്‍ പോലുള്ള തൊലിയും മോഹിപ്പിക്കുന്ന പിങ്ക്‌ നിറവുമാണ്‌ പഴത്തിന്റേത്‌. ഒരു ചെടിയില്‍ നിന്നും എട്ടു മുതല്‍ പത്ത് വരെ പഴം ലഭിക്കും. ഒരു കായയ്‌ക്ക് അരക്കിലോ തൂക്കം വരും.

1500​ ​പേ​ർ​ക്ക് ​കൊ​വി​ഡ്‌

തൃ​ശൂ​ർ​ ​:​ 1500​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 1176​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 9,371​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 114​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 2,73,598​ ​ആ​ണ്.​ 2,62,596​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.

ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 8.91​ ​ശ​ത​മാ​ന​മാ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,489​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 04​ ​പേ​ർ​ക്കും,​ 03​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 04​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.

Advertisement
Advertisement