ലയൺസ് ആരോഗ്യ കേരള പുരസ്‌കാരം ഡോ. കെ.ജെ. റീനയ്ക്ക്

Wednesday 30 June 2021 11:02 PM IST

തൃശൂർ : ഡി.എം.ഒ ഡോ. കെ.ജെ റീനയ്ക്ക് ലയൺസ് ആരോഗ്യ കേരള പുരസ്‌കാരം. ഇന്ന് വൈകീട്ട് 5ന് ഡി.എം. ഓഫീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആതുര സേവനത്തിൽ സ്തുത്യർഹ സേവനം കാഴ്ചവെച്ച ജില്ലാ ആരോഗ്യവകുപ്പിലെ മറ്റു ഡോക്ടർമാരെയും ആദരിക്കും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ എസ് .ഷാനവാസ് പുരസ്‌കാരം സമ്മാനിക്കും. ലയൺസ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി എം. പാനോക്കാരൻ മുഖ്യപ്രഭാഷണവും ലയൺസ് ക്ലബ്ബ് പ്രോഗ്രാം കോർഡിനേറ്റർ ജെയിംസ് വളപ്പില വിഷയാവതരണവും നിർവഹിക്കും. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയന്തി, തൃശൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി. ടി .റപ്പായി , ലയൺസ് ക്ലബ്ബ് റീജിയൺ ചെയർപേഴ്‌സൺ തോമസ് പി.സി, ലയൺസ് ക്ലബ്ബ് റീജിയൺ സോൺ ചെയർപേഴ്‌സൺ ജെയിംസ് മാളിയേക്കൽ എന്നിവർ സംസാരിക്കും. സി.ടി റപ്പായി, ജെയിംസ് വളപ്പിള, ജെയിംസ് മാളിയേക്കൽ, ആന്റോ ഡേവിസ്, എൻ.എ വർഗീസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement