തിരുവനന്തപുരം ബിയിൽ, മറ്റ് നാല് മുനിസിപ്പാലിറ്റികളും സി. 13 ഇടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

Thursday 01 July 2021 3:23 AM IST

തിരുവനന്തപുരം: പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അനുസരിച്ചുള്ള പുതിയ തരംതിരിവിൽ ജില്ലയിലെ 13 തദ്ദേശസ്ഥാപനങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ. തിരുവനന്തപുരത്ത് മാത്രമാണ് ഇളവുള്ളത്. മറ്റ് നാല് മുനിസിപ്പാലിറ്റികളിലും ലോക്ക് ഡൗണായിരിക്കും. പുതിയ നിയന്ത്രണങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽവന്നു. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ സമ്പൂർണ നിയന്ത്രണമായിരിക്കും.

പരീക്ഷകൾ നടത്താൻ അനുമതിയുണ്ടായിരിക്കും. സി.ഡി വിഭാഗത്തിലെ സ്ഥലങ്ങളിൽ പൊതുവാഹനങ്ങൾ നിറുത്തില്ല. എ.ബി വിഭാഗത്തിൽ ടെലിവിഷൻ സീരിയൽ ഷൂട്ടിംഗ് അനുവദിക്കും. സർക്കാർ, സ്വകാര്യ ഒാഫീസുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും. എ.ബി വിഭാഗങ്ങളിലെ സ്ഥലങ്ങളിൽ പകുതിയോളം ജീവനക്കാർക്ക് ജോലിക്കെത്താം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും ഇളവുണ്ട്. ഒരാഴ്ചത്തേക്കാണ് ഇൗ നിയന്ത്രണങ്ങളും ഇളവുകളും ബാധകമായിരിക്കുന്നതെന്ന് കളക്ടർ നവജ്യോത് ഖോസ അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ തരംതിരിക്കൽ ഇങ്ങനെ

ഡി വിഭാഗം13 പഞ്ചായത്തുകൾ

വെള്ളനാട്, കള്ളിക്കാട്, വിളവൂർക്കൽ, മാണിക്കൽ, മുദാക്കൽ, കടയ്ക്കാവൂർ, മലയിൻകീഴ്, ചിറയിൻകീഴ്, പഴയകുന്നുമ്മേൽ, മംഗലപുരം, കല്ലിയൂർ, ചെറുന്നിയൂർ, അമ്പൂരി

സി വിഭാഗം 24 തദ്ദേശസ്ഥാപനങ്ങൾ

ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികളും. വാമനപുരം, അഞ്ചുതെങ്ങ്, വെള്ളറട, പള്ളിക്കൽ, ബാലരാമപുരം, കാട്ടാക്കട, വിളപ്പിൽ, കിഴുവിലം, മടവൂർ, ചെമ്മരുതി, ഒറ്റശേഖരമംഗലം, വെങ്ങാനൂർ, ഇടവ, അണ്ടൂർക്കോണം, ഉഴമലയ്ക്കൽ, വക്കം, പള്ളിച്ചൽ, പുളിമാത്ത്, മാറനല്ലൂർ, പെരിങ്ങമ്മല.

ബി വിഭാഗം 33 തദ്ദേശസ്ഥാപനങ്ങൾ

തിരുവനന്തപുരം നഗരസഭ, ഇലകമൺ, പൂവച്ചൽ, കരുംകുളം, കുറ്റിച്ചൽ, വിതുര, പാങ്ങോട്, കുന്നത്തുകാൽ, ഒറ്റൂർ, കഠിനംകുളം, കുളത്തൂർ, പാറശാല, കല്ലറ, പൂവാർ, അരുവിക്കര, വെമ്പായം, പുല്ലമ്പാറ, ആര്യനാട്, അഴൂർ, കിളിമാനൂർ, കരകുളം, പോത്തൻകോട്, കോട്ടുകാൽ, വെട്ടൂർ, പനവൂർ, അതിയന്നൂർ, നെല്ലനാട്, കൊല്ലയിൽ, ചെങ്കൽ, മണമ്പൂർ, കരവാരം, തിരുപുറം, നാവായിക്കുളം.

എ വിഭാഗം 8 പഞ്ചായത്തുകൾ

ആനാട്, കാഞ്ഞിരംകുളം, തൊളിക്കോട്, നഗരൂർ, പെരുങ്കടവിള, നന്ദിയോട്, ആര്യങ്കോട്, കാരോട്

നിയന്ത്രണങ്ങൾ ഇങ്ങനെ

എ വിഭാഗത്തിൽ അൺലോക്ക്

കടകളും വാണിജ്യസ്ഥാപനങ്ങളും തുറക്കാം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പകുതിയോളം ജീവനക്കാർക്ക് വരാം. പൊതുവാഹനങ്ങൾ അനുവദിക്കും. സൂപ്പർമാർക്കറ്റുകൾക്ക് തുറക്കാം

ബി വിഭാഗത്തിൽ സെമി ലോക്ക് ഡൗൺ

അവശ്യവസ്തുക്കളുടെ കടകൾക്ക് ദിവസവും തുറക്കാം. മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. പൊതുവാഹനങ്ങൾ അനുവദിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പകുതിയോളം ജീവനക്കാർ ആകാം. സൂപ്പർമാർക്കറ്റുകൾക്ക് തുറക്കാം.

സി വിഭാഗത്തിൽ ലോക്ക് ഡൗൺ

പൊതുവാഹനങ്ങൾ നിറുത്തില്ല. ഒാട്ടോയും ടാക്സിയും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മാത്രം. അവശ്യവസ്തുകടകൾ തുറക്കാം. മറ്റ് കടകൾ സർക്കാർ അനുമതിയുള്ളവയ്ക്ക് വെള്ളിയാഴ്ച തുറക്കാം. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ 25 ശതമാനം ജീവനക്കാർ മാത്രം. സൂപ്പർ മാർക്കറ്റുകൾക്ക് കർശന ഉപാധികളോടെയും വ്യവസ്ഥകളോടെയും തുറക്കാം.

ഡി വിഭാഗത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കളുടെ കടകൾക്ക് മാത്രം നിശ്ചിത സമയത്തേക്ക് തുറക്കാം. മറ്റ് പ്രവൃത്തികൾക്ക് അനുമതിയില്ല. പൊലീസിന്റെ കർശനനിയന്ത്രണം.

Advertisement
Advertisement