​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പീ​ഡനം: യു​വാ​വും​ ​കൂ​ട്ടാ​ളി​ക​ളും​ ​പിടിയിൽ

Thursday 01 July 2021 4:04 AM IST

കോ​ട്ട​യം​:​ ​സമൂഹ മാദ്ധ്യമത്തിലൂടെ ​പ​രി​ച​യ​പ്പെ​ട്ട​ ​പ​തി​നാ​റു​കാ​രി​യെ​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വി​ളി​ച്ചി​റ​ക്കി​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​യു​വാ​വും​ ​കൂ​ട്ടാ​ളി​ക​ളും​ ​അ​റ​സ്റ്റി​ൽ.​ ​തൃ​ശൂ​ർ​ ​വാ​ട​നാ​പ്പ​ള്ളി​ ​ഏ​ങ്ങ​ണ്ടി​യൂ​ർ​ ​പോ​ള​ക്ക​ൽ​ ​ഭാ​ഗ​ത്ത് ​മ​ന്ന​ത്ത് ​വീ​ട്ടി​ൽ​ ​അ​ക്ഷ​യ് ​ബാ​ബു​(21​),​ ​വ​ല​യി​ൽ​ ​വീ​ട്ടി​ൽ​ ​പ്ര​ഗോ​ഷ് ​ഗോ​പി,​ ​അ​യ്യാ​ണ്ടി​ ​വീ​ട്ടി​ൽ​ ​പ്ര​ഗീ​ൺ​ ​പ്രേ​മ​ൻ​ ​(27​)​ ​എ​ന്നി​വ​രാ​ണ് ​ക​ടു​ത്തു​രു​ത്തി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​അ​ക്ഷ​യ് ​ബാ​ബു​വു​മാ​യി​ ​അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ​ഒ​രു​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഗ്രൂ​പ്പി​ൽ​ ​അം​ഗ​മാ​യ​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ഒ​രാ​ളു​മാ​യു​ള്ള​ ​പ​രി​ച​യ​മാ​ണ് ​അ​ക്ഷ​യു​മാ​യി​ ​പെ​ൺ​കു​ട്ടി​ ​അ​ടു​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​യ​ത്.
നി​ര​ന്ത​രം​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ ​അ​ക്ഷ​യ് ​ത​നി​ക്കൊ​പ്പം​ ​ഇ​റ​ങ്ങി​ ​വ​ന്നാ​ൽ​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​മെ​ന്ന് ​ഉ​റ​പ്പു​ന​ല്കി.​ ​ഇ​ത​നു​സ​രി​ച്ച് ​ക​ഴി​ഞ്ഞ​ 28​ന് ​പു​ല​ർ​ച്ചെ​ ​ഇ​യാ​ൾ​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​പ്ര​ഗോ​ഷും​ ​പ്ര​ഗീ​ണു​മാ​യി​ ​കാ​റി​ൽ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ടി​ന​ടു​ത്തെ​ത്തി.​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ഇ​വ​ർ​ ​കാ​റി​ൽ​ ​വാ​ടാ​ന​പ്പ​ള്ളി​യി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​അ​ക്ഷ​യ് ​പെ​ൺ​കു​ട്ടി​യെ​ ​ശാ​രീ​രി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ര​ക്ഷി​താ​ക്ക​ൾ​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​ക്കൊ​പ്പം​ ​അ​ക്ഷ​യ് ​ബാ​ബു​വി​നെ​ ​വാ​ടാ​ന​പ്പ​ള്ളി​യി​ൽ​ ​നി​ന്ന് ​ക​ടു​ത്തു​രു​ത്തി​ ​പൊ​ലീ​സ് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഇ​വ​രെ​ ​സ​ഹാ​യി​ച്ച​ ​പ്ര​ഗോ​ഷി​നെ​യും​ ​പ്ര​ഗീ​ണി​നെ​യും​ ​പൊ​ലീ​സ് ​പ്ര​തി​യാ​ക്കി​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പെ​ൺ​കു​ട്ടി​യെ​ ​ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​ ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി.​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​‌​ഡ് ​ചെ​യ്തു.

Advertisement
Advertisement