സഭാ അദ്ധ്യക്ഷൻമാരുടെ അധികാരം വ്യക്തമാക്കാൻ നിയമം വേണമെന്ന് സുപ്രീംകോടതി

Saturday 03 July 2021 12:00 AM IST

ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും സഭാ അദ്ധ്യക്ഷൻമാർ അംഗങ്ങളുടെ അയോഗ്യതാ കേസുകളിൽ രാഷ്‌ട്രീയ പക്ഷഭേദം കൂടാതെ തീരുമാനമെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ പാർലമെന്റിൽ നിയമം പാസാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പശ്ചിമബംഗാൾ പി.സി.സി അംഗം രണജിത് മുഖർജി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തിൽ പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് മുൻ വിധികൾ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് പറഞ്ഞു. കർണാടകയിൽ സ്പീക്കർ ആർ രമേശ് കുമാർ 17 അംഗങ്ങളെ അയോഗ്യരാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുകയും ചെയ്ത കേസിലെ വിധി ഇക്കാര്യത്തിൽ പ്രധാനമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Advertisement
Advertisement