വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ

Friday 02 July 2021 3:01 AM IST

ജറുസലേം: വെസ്​റ്റ്​ ബാങ്കിലെ ബീതയിൽ അനധികൃത ഒൗട്ട്​​പോസ്​റ്റ്​ നിർമിച്ച ജൂതകുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച്​ സമവായത്തിലെത്തിയതായി ഇസ്രായേൽ. ഈയാഴ്​ചയോടെ കുടിയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്നാണ്​ ധാരണ. മേഖലയെ മിലിട്ടറി സോൺ ആക്കി മാറ്റാനാണ്​ ഇസ്രയേലിന്റെ പദ്ധതിയെന്നാണ് സൂചന.

പാലസ്​തീനികളുടെ ഭൂമി കൈയേറിയല്ല ഔട്ട്​പോസ്​റ്റ്​ നിർമിച്ചതെന്ന്​ തെളിയിക്കുമെന്ന് കുടിയേറ്റക്കാർ വ്യക്തമാക്കി. അതുവഴി ഇവിടെ മതപാഠശാലകൾ നിർമിക്കാനും ഒഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനുമാണ് പദ്ധതി. തങ്ങളുടെ ഭൂമി കൈയേറിയാണ്​ ജൂത കുടിയേറ്റക്കാർ ഒൗട്ട്​പോസ്​റ്റ്​ നിർമിച്ചതെന്നാണ്​ പാസ്​തീനികളുടെ വാദം. ഔട്ട്​പോസ്​റ്റ്​ നിർമിച്ചതിനെതിരെ ഇവിടെ പ്രതിദിനം പാലസ്തീനികൾ പ്രതിഷേധ പരിപാടികൾ നടത്താറുണ്ട്.

Advertisement
Advertisement