ഇന്തൊനേഷ്യയിൽ വീണ്ടും ലോക്ക്ഡൗൺ

Friday 02 July 2021 3:19 AM IST

ജക്കാർത്ത: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പതിയെ പിടിമുറുക്കുമ്പോൾ കൂടുതൽ നിയന്ത്രണങ്ങളുമായി ഇന്തൊനേഷ്യ. രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ ജാവയിലും ബാലിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. 21 ലക്ഷത്തിലേറെ പേർക്കാണ് ഇന്തോനേഷ്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. വാക്സിനേഷൻ മന്ദഗതിയിലായതിനാൽ രാജ്യത്ത് രോഗികൾ വർദ്ധിക്കുന്നത് ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് രാജ്യത്ത് ലോക്ക്ഡൗൺ ഇളവുകൾ നല്കിയത്. എന്നാൽ ജൂൺ അവസാനമായതോടെ തുടർച്ചയായി പ്രതിദാനം ഇരുപതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. രോഗികളുടെ എണ്ണം 10,000ന് താഴെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ

രണ്ട് ആഴ്ച ലോക്ഡൗൺ തുടരാനാണ് തീരുമാനം.

58,000 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 400ന് മുകളിലാണ് പ്രതിദിന മരണ നിരക്ക്. എന്നാൽ രോഗികളുടെ വിവരങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്ന കണക്കുകളേക്കാൾ കൂടുതലാണെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നു.

Advertisement
Advertisement