കൊവിഡ് 1,341, പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ

Friday 02 July 2021 2:37 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,341 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,584 പേർ രോഗമുക്തരായി. 10.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,927 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,228 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ നാലുപേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,463 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,745 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.

Advertisement
Advertisement