സമാജ്‌വാദി പാർട്ടിയെ വിമർശിച്ച് മായാവതി

Friday 02 July 2021 5:05 PM IST

ലക്നൗ: സമാജ്‌വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ബഹുജൻ സമാജ്​വാദി പാർട്ടി നേതാവ്​ മായാവതി. ചെറുരാഷ്​ട്രീയ പാർട്ടികളെ ഒപ്പം ചേർത്ത്​ 2022ലെ തിര​ഞ്ഞെടുപ്പിനെ നേരിടുമെന്ന

എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ വലിയ പാർട്ടികളെല്ലാം എസ്​.പിയോട്​ അകലം പാലിക്കാനാണ്​ ശ്രമിക്കുന്നത്. അതിന്​ കാരണം പാർട്ടിയുടെ പ്രവർത്തന രീതിയും ദളിത്​ വിരുദ്ധ ചിന്തകളുമാണ്.

എസ്.പി ഇപ്പോൾ നിസ്സഹായരാണ്​. അതിനാലാണ്​ ചെറുപാർട്ടി​കളെ ഒപ്പം ചേർത്ത്​ മത്സരത്തെ നേരിടാൻ ഒരുങ്ങുന്നത് - മായാവതി ട്വീറ്റ് ചെയ്തു. അതേസമയം, തി​രഞ്ഞെടുപ്പിൽ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement