1175 പേർക്ക് കൊവിഡ്

Friday 02 July 2021 10:45 PM IST

തൃശൂർ: 1,154 പേർ രോഗമുക്തരായപ്പോൾ 1175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,297 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,76,077 ആണ്. 2,65,136 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.08% ആണ്.

Advertisement
Advertisement