വളർത്തുനായ കടിച്ചതിനെ ചൊല്ലി തർക്കം: യുവാവിനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

Saturday 03 July 2021 2:49 AM IST

കിളിമാനൂർ: വളർത്തുനായ യുവാവിനെ കടിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടയിൽ കടിയേറ്റ യുവാവിനെ ഉടമയും ബന്ധുക്കളും ചേർന്ന് മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. പുളിമാത്ത് ആറാന്താനം കടുക്കാക്കുന്ന് വീട്ടിൽ ഷിജു (27) വിനെ അയൽവാസിയായ അപ്പുക്കുട്ടൻ പിള്ളയുടെ വളർത്തുനായ കടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഷിജുവിനെ മർദ്ദിക്കുകയായിരുന്നു. കേസിൽ അനിലാഭവനിൽ അപ്പുക്കുട്ടൻ പിള്ള (68), ശബരിനാഥ് (21), കാരേറ്റ് ശിവക്ഷേത്രത്തിന് സമീപം തിരുവോണംവീട്ടിൽ അഭിജിത്ത് (20), അനിലാഭവനിൽ സുജിത്ത് (38 - കുട്ടൻ), രേവതി (34) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിയുടെ നിർദേശാനുസരണം വർക്കല ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിലാണ് അറസ്റ്റ്.

Advertisement
Advertisement