കാനഡയിൽ വീണ്ടും 182 കുഴിമാടങ്ങൾ കൂടി കണ്ടെത്തി

Saturday 03 July 2021 3:38 AM IST

ഒട്ടാവ ​: കാനഡയിലെ ഗോത്രവര്‍ഗത്തിൽപ്പെട്ട കുട്ടികള്‍ താമസിച്ച പഠിച്ചിരുന്ന സ്കൂളുകളോട് ചേർന്ന് കൂടുതൽ കുഴിമാടങ്ങൾ കണ്ടെത്തി. ബ്രിട്ടിഷ് കൊളംബിയ പ്രവശ്യയിലെ സ്കൂളിനോട് ചേർന്നാണ് കുഴികൾ കണ്ടെത്തിയത്. റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിൽ നടത്തിയ പരിശോധനയിൽ 182 കുഴിമാടങ്ങളാണ് കണ്ടെത്തിയത്. കുഴിമാടങ്ങളിൽ നിന്ന് ഏഴ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ചില ശവക്കുഴികൾക്ക് മൂന്നോ നാലോ അടി താഴ്ച മാത്രമാണുള്ളതെന്നും പ്രദേശത്ത് വിശദമായ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് മാർപാപ്പ മാപ്പ് പറയണമെന്ന് ആവശ്യമുയർന്നിരുന്നു. അതേ സമയം ബ്രിട്ടിഷ് കൊളംബിയ പ്രവശ്യയിലെ സ്കൂൾ പരിസരത്ത് കൂടുതൽ ശവക്കുഴികൾ കണ്ടെത്തിയ സാഹചര്യത്തിൽ കാനഡയിലെ ആദിവാസി സമൂഹങ്ങളുമായി സംസാരിക്കാൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ഡിസംബർ 20ന് വത്തിക്കാനിൽ വെച്ചാകും കൂടിക്കാഴ്ചയെന്നാണ് വിവരം.

Advertisement
Advertisement