പ്ലാസ്റ്റിക്ക് മലിന്യ സൂക്ഷിപ്പ് കേന്ദ്രം ആരംഭിച്ചു

Monday 05 July 2021 2:02 AM IST

പൂവാർ: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് നെടിയകാല വാർഡിൽ നിർമ്മിച്ച പ്ലാസ്റ്റിക്ക് മാലിന്യ സൂക്ഷിപ്പ് കേന്ദ്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരിൻ ബോസ്, ഹരിത കർമ്മ സേന അംഗങ്ങളായ മഞ്ജു, അനിത, മോനുഷ എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വാർഡുകളിൽ തന്നെ നിർമ്മിച്ചിട്ടുള്ള ഇത്തരം കേന്ദ്രങ്ങളിൽ സൂക്ഷിച്ച ശേഷം, അവിടെ നിന്നും വേർതിരിച്ച് പ്ലാസ്റ്റിക്ക് പൊടിക്കൽ കേന്ദ്രത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

ഫോട്ടോ: കാഞ്ഞിരംകുളം നെടിയകാല വാർഡിൽ നിർമ്മിച്ച പ്ലാസ്റ്ററിക്ക് മലിന്യ സൂക്ഷിപ്പ് കേന്ദ്രം വൈസ് പ്രിസിഡൻ്റ് കെ. ചെല്ലപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisement
Advertisement