ഈസ് ഓഫ് ലിവിംഗ് സർവേ ഉദ്ഘാടനം

Tuesday 06 July 2021 12:00 AM IST

മാടപ്പള്ളി: സാമൂഹ്യസാമ്പത്തിക ജാതി സെൻസസ് പ്രകാരം കണ്ടെത്തിയ ഗ്രാമീണ കുടുംബങ്ങളുടെ നിലവിലെ സാഹചര്യം സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും 10 വർഷക്കാലത്തെ ക്ഷേമ പദ്ധതികളുടെ പ്രയോജനം വിലയിരുത്തുന്നതിനുമായി നടത്തപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഈസ് ഒഫ് ലിവിംഗ് സർവേയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എം.എൽ. എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, മാടപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുജാത സാബു, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എസ്.കെ. ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement