ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇര : എം.പി. വിൻസെന്റ്

Monday 05 July 2021 10:20 PM IST

തൃശൂർ : മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അന്യായമായി ജയിലിലടക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ. സ്റ്റാൻ സ്വാമി. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അകാരണമായി ജയിലിലടക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. ആ നിര്യാണത്തിൽ ഹൈക്കോടതി പോലും ഞെട്ടലും, ദുഃഖവും രേഖപ്പെടുത്തിയപ്പോൾ ഫാ. സ്റ്റാൻ സ്വാമിക്ക് ലഭ്യമാകേണ്ട നീതി ലഭിച്ചില്ല എന്ന കാര്യം വെളിവാകുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ വെച്ച് കേന്ദ്രസർക്കാർ നടത്തുന്ന ജനാധിപത്യ ധ്വംസനത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു.

Advertisement
Advertisement