സിദ്ദീഖ്​ കാപ്പ​​ന്​ ജാമ്യമില്ല

Wednesday 07 July 2021 12:25 AM IST

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ്​ കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. യു.പി പൊലീസിന്റെ ആരോപണങ്ങൾ ശരിവച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങളായി കോടതി ചൂണ്ടിക്കാട്ടി. സിദ്ദീഖ്​ കാപ്പനൊപ്പം അറസ്​റ്റിലായ കാമ്പസ്​ ഫ്രണ്ട്​ നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ ഇതേ കോടതി തള്ളിയിരുന്നു.

Advertisement
Advertisement