കടകൾ അടച്ച് നിരാഹാര സമരം

Wednesday 07 July 2021 1:31 AM IST
വ്യാ​പാ​ര​ ​മേ​ഖ​ല​യി​ലെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ആ​ർ​ ​വി​നോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

തൃശൂർ: വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടും വ്യാപാര മേഖലയിൽ നടപ്പിലാക്കുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചും വ്യാപാരികൾ കടകളടച്ച് നിരാഹാര സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കിലും മർച്ചന്റ്‌സ് അസോസിയേഷൻ, ചേംബർ ഒഫ് കൊമേഴ്‌സ്, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനയിലുള്ളവരും സമരത്തിൽ അണിചേർന്നു. ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ളവയാണ് പ്രവർത്തിച്ചത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരുന്നു സമരം. കളക്ടറേറ്റിന് മുന്നിൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ ട്രഷറർ ജോർജ്ജ് കുറ്റിച്ചാക്കു അദ്ധ്യക്ഷത വഹിച്ചു. വി.ടി ജോർജ്ജ്, സിജോ ചിറക്കേക്കാരൻ, പി. നാരായണൻ കുട്ടി, ഡോ.എം. ജയപ്രകാശ്, സെബാസ്റ്റ്യൻ മഞ്ഞളി, സി.ആർ പോൾ, എ.ആർ രഘു, ജോഷി തേറാട്ടിൽ, ബിജു എടക്കളത്തൂർ, പ്രഹ്‌ളാദൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement