തേക്കടിയെ സൈക്കിൾ സൗഹൃദമാക്കണം

Thursday 08 July 2021 12:00 AM IST

കുമളി: തേക്കടിയെ സൈക്കിൾ സൗഹൃദ വിനോദകേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തേക്കടി സൈക്ലിംഗ് ക്ലബ് ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. ജനങ്ങളിൽ സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിച്ചത്. വർദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം ഒഴിവാക്കുക, ജനങ്ങളിൽ സൈക്ലിംഗ് മൂലം കായിക ക്ഷമത വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ക്ലബ് രൂപീകരണത്തിനു പിന്നിൽ. വനം വകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്വന്തം സൈക്കിളുകളിൽ ആളുകളെ തേക്കടിയിലേക്ക് പോകാൻ അനുവദിക്കണമെന്നതാണ് ക്ലബ് ഭാരവാഹികളുടെ പ്രധാന ആവശ്യം.

Advertisement
Advertisement