ഡി.പി.സിയിൽ 14 അംഗങ്ങൾ

Thursday 08 July 2021 12:56 AM IST

ആലപ്പുഴ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടന സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള (ഡി.പി.സി) തിരഞ്ഞെടുപ്പ് പൂർത്തിയായി. 14 അംഗ സമിതിയും നിലവിൽ വന്നു.

നഗരസഭാംഗങ്ങളിൽനിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ പൊതുവിഭാഗം സ്ത്രീ സംവരണത്തിലേക്ക് ലീല അഭിലാഷ്, പൊതുവിഭാഗത്തിലേക്ക് ഡി.പി. മധു എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സമിതി ചെയർമാൻ. കളക്ടർ സെക്രട്ടറിയും. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള 10 പ്രതിനിധികളും രണ്ട് നഗരസഭ പ്രതിനിധികളും അംഗങ്ങളാണ്. സംസ്ഥാന സർക്കാർ നോമിനിയെ പിന്നീട് നിയമിക്കും.

Advertisement
Advertisement