സുരക്ഷ ഉറപ്പാക്കി ജിംനേഷ്യങ്ങൾ

Friday 09 July 2021 12:09 AM IST

ആലപ്പുഴ : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബുകളും തുറന്നെങ്കി​ലും ഏതു നി​മി​ഷവും വീണ്ടും പൂട്ടുവീണേക്കാമെന്ന ആശങ്ക നി​ലനി​ൽക്കുന്നു.സാമൂഹി​ക അകലം പാലി​ച്ചാണ് ഇപ്പോൾ പ്രവർത്തനം. പ്രദേശത്ത് ടി.പി.ആർ നിരക്ക് 10ന് മുകളിൽ എത്തിയാൽ വീണ്ടും അടയ്ക്കേണ്ടി​ വരും.

ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെയിരുന്ന് ശരീര ഭാരം കൂടിയതോടെ സ്ത്രീകളടക്കം വലിയൊരു ശതമാനം ആളുകളാണ് ജിംനേഷ്യങ്ങളിലെ സ്ഥിരം ഗുണഭോക്താക്കളായി മാറിയത്. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനാൽ പല ഫിറ്റ്നസ് ട്രെയിനർമാരും ഓൺലൈൻ ക്ലാസുകളിലേക്ക് ചുവടുമാറ്റി​യിട്ടുണ്ട്. വിവിധ ചാമ്പ്യൻഷിപ്പുകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ട്രെയിനർമാരുടെ നിർദേശാനുസരണം ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങി വീടുകളിൽ തന്നെ ഓൺലൈൻ വഴി പരിശീലനം തുടരുന്നുണ്ട്. സമയക്രമീകരണം ഏർപ്പെടുത്തിയാണ് ജിമ്മിനുള്ളിൽ സാമൂഹിക അകലം ക്രമീകരിക്കുന്നത്. ഉപകരണങ്ങളടക്കം ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കാം

 സമയം മുൻകൂട്ടി ബുക്ക് ചെയ്ത് തിരക്ക് ഒഴിവാക്കുക

 രണ്ട് ടവ്വലുകൾ കരുതുക - ഒന്ന് ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രതലത്തിൽ പിടിക്കുന്നതിനും, മറ്റൊന്ന് വിയർപ്പ് തുടയ്ക്കുന്നതിനും

 വർക്കൗട്ട് സമയത്ത് ഫെയ്സ് ഷീൽഡ് ഉപയോഗിക്കുക

 തുണിമാസ്ക്ക് ഉപയോഗിച്ച് വർക്കൗട്ട് ചെയ്യുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്

 ജിമ്മിനുള്ളിൽ വെന്റിലേഷൻ ഉറപ്പാക്കുക

 ഉപകരണങ്ങൾ പരാവധി അകലത്തിൽ സ്ഥാപിക്കുക

 ഉപകരണങ്ങളിൽ സ്പർശിക്കും മുമ്പ് സാനിട്ടൈസർ അടിക്കുക

 പ്രതലങ്ങളിൽ സ്പർശിച്ച ശേഷം മുഖത്ത് തൊടരുത്

 വർക്കൗട്ട് ഗ്ലൗസുകളോ, വ്യാവസായികാവശ്യത്തിനുള്ള ഗ്ലൗസുകളോ ഉപയോഗിക്കുക

 ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഫിറ്റ്നെസ് സെന്ററിൽ പോകരുത്

'' ഓരോരുത്തരുടെ സൗകര്യം അനുസരിച്ചും തിരക്ക് ഒഴിവാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയാണ് വ്യായാമത്തിനുള്ള സമയം ഫിറ്റ്നസ് സെന്ററുകളിൽ അനുവദിക്കുന്നത്. പല ട്രെയിനർമാരും ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്

- ഇലയിൽ സൈനുദ്ദീൻ, എഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ

Advertisement
Advertisement