'അമ്മോ, മസിലൊക്കെ വരുന്നുണ്ട്', റിമി ടോമിയോട് ബാബുരാജ്

Saturday 10 July 2021 4:30 AM IST


ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും അവതാരകയുമായ
റിമി ടോമി ഇപ്പോൾ. ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ വർക്കൗട്ട്
ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും റി​മി​ സോഷ്യൽ മീഡിയയിലൂടെ
പങ്കുവെച്ചിരുന്നു.

റി​മി​ പങ്കുവച്ച പുതി​യ ചി​ത്രത്തി​ന് നടൻ ബാബുരാജ് നൽകി​യ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. കൈയിലെ മസില്
കാണിച്ചു കൊണ്ട് പങ്കുവെച്ച റിമിയുടെ ചിത്രത്തിന് താഴെയായി​
'അമ്മോ, മസി​ലൊക്കെ വരുന്നുണ്ട്', എന്ന ബാബുരാജി​ന്റെ രസകരമായ
കമന്റ് ആരാധകരും ഏറ്റെടുത്തി​രി​ക്കുകയാണ്.

Advertisement
Advertisement