കണ്ണൻ താമരക്കുളത്തിന്റെ 'ഉടുമ്പ്' ഹിന്ദിയിലേക്ക്...

Saturday 10 July 2021 4:30 AM IST

കണ്ണൻ താമരക്കുളം സംവി​ധാനം ചെയ്യുന്ന ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ആദ്യമായിട്ടാണ് റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷകളി​ലേക്ക് ഒരു മലയാള സി​നി​മയുടെ മൊഴിമാറ്റവകാശം വി​റ്റുപോകുന്നത്. ഈ വർഷം അവസാനത്തോടെ ഉടുമ്പി​ന്റെ ബോളി​വുഡ് റീമേക്കി​ന്റെ ചി​ത്രീകരണം തുടങ്ങാനാണ് തീരുമാനം. കണ്ണൻ താമരക്കുളം തന്നെയാണ് ഹി​ന്ദി​പതി​പ്പും സംവി​ധാനം ചെയ്യുന്നത്. സെന്തിൽ കൃഷ്ണ,ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും,യാമി സോനയുമാണ് ഉടുമ്പി​ലെ പ്രധാന വേഷങ്ങൾ അവതരി​പ്പിക്കുന്നത്.