ധനുഷി​ന് മൂന്നുനായി​കമാർ

Saturday 10 July 2021 4:30 AM IST

ധനുഷ് അഭി​നയി​ക്കുന്ന 44-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച
തുടങ്ങും. മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന്
നായികമാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മുൻ നിര നായി​കമാരായി​രി​ക്കും ധനുഷി​നൊപ്പം അഭി​നയി​ക്കുക. സൺ
പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ്
രവിചന്ദറാണ്.

സെൽവരാഘവൻ ചിത്രമായ നാനേ വരുവേനിലും ധനുഷ് നായകനായെത്തും. ആഗസ്റ്റ്
20ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ധനുഷിന്റെ 43ാമത്തെ ചിത്രം
ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. കാർത്തിക് നരേൻ
ചിത്രത്തിലും ധനുഷാണ് നായകൻ.

ജഗമേ തന്തിരമാണ് താരത്തിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജൂൺ
18ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. മലയാളി താരം ജോജു
ജോർജ് വില്ലൻ വേഷത്തിലെത്തി​യ ചി​ത്രത്തി​ൽ ഹോളിവുഡ് താരം ജയിംസ്
കോസ്‌മോയായി​രുന്നു മറ്റൊരു പ്രധാനവേഷം അവതരി​പ്പി​ച്ചത്. െഎശ്വര്യലക്ഷ്മി​യായി​രുന്നു നായി​ക.