ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌

Saturday 10 July 2021 11:54 PM IST

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി.വി. സിന്ധ്യയെ കളിയാക്കുന്ന കാർട്ടൂൺ ഉൾപ്പെടെ ശ്രീനിവാസ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ എയർലൈൻസിന്റെ നിലവിലെ സ്ഥിതി പോലെ ജ്യോതിരാദിത്യസിന്ധ്യയും ഏത് നിമിഷവും വില്പനയ്ക്ക് തയാറായിരിക്കുകയാണെന്നാണ് ശ്രീനിവാസ് ട്വീറ്റ് ചെയ്ത കാർട്ടൂണിലെ ഉള്ളടക്കം.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തരം താണ പരാമർശങ്ങളിലൊന്നാണ് ശ്രീനിവാസ് നടത്തിയതെന്ന് ബി.ജെ.പി നേതാവ് ആർ.പി.സിംഗ് പ്രതികരിച്ചു. രാജ്യത്തെ മൊത്തമായി വിറ്റഴിച്ച കൂട്ടരാണ് സിന്ധ്യയെ വിമർശിക്കുന്നതെന്നും ആർ.പി. സിംഗ് പറഞ്ഞു. കോൺഗ്രസിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ് ഈ വിമർശനം പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement