എഫ്.എസ്.ടി.പി പ്ലാന്റ് സ്ഥാപിക്കും

Saturday 10 July 2021 1:18 AM IST

ആലപ്പുഴ : ജില്ലയിൽ ടോയ്‌ലറ്റ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ എഫ്.എസ്.ടി.പി പ്ലാന്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. ആറ് നഗരസഭകളിലെയും ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ ജില്ലാകോർഡിനേറ്റർമാർ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ നഗരസഭ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ അമൃത് പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പ്ലാന്റിന്റെ സാങ്കേതികാനുമതി ലഭ്യമായി തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായി സെക്രട്ടറി അറിയിച്ചു. ചേർത്തല നഗരസഭ മലിനീകരണനിയന്ത്രണബോർഡ്, ഫയർ ഫോഴ്‌സ് എന്നിവയുടെ എൻ.ഒ.സി. ലഭ്യമാക്കി. സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്. ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ ഏജൻസികളെ അംഗീകരിച്ച് ഡി.പി.ആർ തയ്യാറാക്കണം. ചെങ്ങന്നൂർ, കായംകുളം നഗരസഭകൾ സ്ഥലം കണ്ടെത്തി നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

Advertisement
Advertisement