അണ്ടൂർകോണം പഞ്ചായത്തിൽ സമഗ്ര സാമൂഹ്യ പഠന സഹായ പദ്ധതി

Sunday 11 July 2021 1:29 AM IST

പോത്തൻകോട് : അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ കൊവി ഡ് കാലത്തെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരമായി 'വയമ്പ് എന്ന പേരിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.12ന് മന്ത്രി ജി.ആർ.അനിലിന്റ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. 18 വാർഡുകളിലായി 200 വോളന്റിയർമാരാണ് പ്രവർത്തിക്കുക.ഏഴാം ക്ലാസുവരെ 8 സ്കൂളുകളിലായി 3000 ലേറെ കുട്ടികൾ പഠിക്കുന്ന പഞ്ചായത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സഹായകമാകാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ,ഉന്നെസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉദ്ഘാടന പങ്കെടുക്കും.

Advertisement
Advertisement