ഉത്തരാഖണ്ഡിന് കേജ്‌രിവാളിന്റെ നാല് ഉറപ്പുകൾ

Monday 12 July 2021 1:40 AM IST

ഡെറാഡൂൺ:വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് ജനതയ്ക്ക് നാല് ഉറപ്പുകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഉത്തരാഖണ്ഡ് സന്ദർശനത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ആം ആദ്മി അധികാരത്തിലേറിയാൽ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യും എന്നതാണ് പ്രധാന വാഗ്ദാനം. എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്നും 24 മണിക്കൂറും വൈദ്യുതി വിതരണം തടസ്സമില്ലാതെ നടത്തുമെന്നുമാണ് മറ്റ് വാഗ്ദാനങ്ങൾ. തന്റെ വാക്കുകൾ വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement