ജനസംഖ്യാവർദ്ധനവ് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യോഗി

Sunday 11 July 2021 5:11 PM IST

ലക്നൗ: ജനസംഖ്യർദ്ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുൾപ്പെടുള്ള പലവിധ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകജനസംഖ്യാദിനത്തോടനുബന്ധിച്ചായിരുന്നു യോഗിയുടെ പരാമർശം. ജനസംഖ്യാവർദ്ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ ജനസംഖ്യർദ്ധിക്കുന്നത് സമൂഹത്തില്‍ അസമത്വമുൾപ്പെടുകുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തണമെന്നും യോഗി പറഞ്ഞു. ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതാണ് സാമൂഹികവികസനത്തിന്റെ ആദ്യഘട്ടം. ജനസംഖ്യ വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തിപരമായും സാമൂഹികമായും ബോധവത്കരിക്കുമെന്ന് ഈ ജനസംഖ്യാദിനത്തില്‍ നാമോരുത്തരും പ്രതിജ്ഞ ചെയ്യണം - യോഗി പറഞ്ഞു. അതേസമയം, ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ടിലധികം കുട്ടികളുള്ള ദമ്പതിമാർക്ക് സർക്കാരാനുകൂല്യങ്ങൾക്ക് അർഹത ഉണ്ടാകില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന യു.പി ജനസംഖ്യാ ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ബില്ലിനെ രാഷ്രീയ അജണ്ട എന്നാണ് കോൺഗ്രസും ജനാധിപത്യത്തത്തിന്റെ വധം എന്ന് സമാജ്‌വാദി പാർട്ടിയും വിശേഷിപ്പിച്ചു. നിയമത്തിന്റെ ആദ്യ കരട് രൂപം ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു

രണ്ടിലധികം കുട്ടികള്‍ പാടില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നില്ല. രണ്ട് കുട്ടികളുള്ള ദമ്പതിമാർക്ക് എല്ലാ വിധ സർക്കാരാനുകൂല്യങ്ങളും ലഭിക്കും. നിയമത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ടെങ്കില്‍ 19 ന് മുമ്പ് അറിയിക്കണം - സംസ്ഥാന നിയമകമ്മിഷൻ ചെയർമാൻ ആദിത്യ മിത്തൽ

Advertisement
Advertisement